ചണ്ഡിഗഡ് യൂണിവേഴ്സിറ്റിയുടെ വനിതാ ഹോസ്റ്റലില്‍ നിന്നുളള കുളിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ പെണ്‍കുട്ടിയുടെ ആണ് സുഹൃത്തിനേയും കൂട്ടാളിയേയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ 23 വയസ്സുകാരനായ ആണ് സുഹൃത്തും 31 വയസ്സുകാരനായ കൂട്ടാളിയുമാണ് അറസ്റ്റിലായത്.
പെണ്‍കുട്ടി രഹസ്യമായി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഷിംലയിലുള്ള ഈ ആണ് സുഹൃത്തിനു അയച്ചു നല്‍കിയതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളും കൂട്ടാളിയും ചേര്‍ന്ന് ഈ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്തെന്നാണ് ആരോപണം. ഇവര്‍ക്ക് അശ്ലീല വെബ്സൈറ്റുകളുമായി ബന്ധം ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
ഏകദേശം അറുപതോളം വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യങ്ങളും ശൗചാലയത്തില്‍ നിന്നുള്ള ദൃശ്യങ്ങളുമാണ് പെണ്‍കുട്ടി രഹസ്യമായി പകര്‍ത്തിയതെന്നാണ് ആരോപണം. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ഒരു വീഡിയോ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. മുഖം വ്യക്തമല്ലാത്തതിനാല്‍ അറസ്റ്റിലായ പെണ്‍കുട്ടിയുടെ വീഡിയോ അല്ലെന്ന നിഗമനത്തിലാണ് പൊലീസ്.
Discussion about this post