തിരുവനന്തപുരം: എട്ടുവയസുകാരനെ അച്ഛന്റെ അനിയന് നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിക്കുന്നതിന്റെ വീഡിയോ വൈറലായതോടെ കേസെടുത്ത് പൊലീസ്. നെയ്യാറ്റിന്‍കരയില്‍ തിരുവോണ ദിവസമായിരുന്നു സംഭവം നടന്നത്.
‘കുടിയെടാ, ആരു ചോദിക്കാന്‍’ എന്നു പറഞ്ഞാണ് കുട്ടിയെ അച്ഛന്റെ അനിയനായ മനു ബിയര്‍ കുടിപ്പിക്കുന്നത്. മനുവിനെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പൊതുസ്ഥലത്ത് വെച്ചായിരുന്നു കുട്ടിയെ കൊണ്ട് ഇയാള്‍ ബിയര്‍ കുടിപ്പിച്ചത്.
കുട്ടി ബിയര്‍ കുടിക്കുന്നതിന്റെ ദൃശ്യങ്ങളും മനു പകര്‍ത്തിയിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണു പൊലീസിനെ വിവരം അറിയിച്ചത്.പൊലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി എടുത്തു. നടന്ന കാര്യങ്ങള്‍ കുട്ടി പൊലീസിനോടു പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചാണ് മനുവിനെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post