കൊല്ലം : കൊല്ലം ശൂരനാട് വീട് ജപ്തിക്ക് ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ശൂരനാട് സൗത്ത് അജി ഭവനത്തില്‍ അഭിരാമിയാണ് (18) ജീവനൊടുക്കിയത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്.
ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കര രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് മരിച്ച അഭിരാമി. കോളേജില്‍ നിന്നും ഇന്ന് വൈകീട്ട് വീട്ടില്‍ എത്തിയ ശേഷമാണ് ജപ്തി നോട്ടീസ് പതിച്ച വിവരം അഭിരാമിയറിഞ്ഞത്. ഇതേ തുടര്‍ന്ന് വലിയ വിഷമത്തിലായിരുന്നു അഭിരാമി.
Discussion about this post