വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തന്റെ പേരില്‍ പ്രധാനമന്ത്രിയെ കുറിച്ച് കമന്റിട്ടതിനെതിരെ പരാതിയുമായി നടന് നസ്ലെന്. ഇക്കാര്യം ചൂണ്ടിക്കാട്ടി
നസ്ലെന് കൊച്ചി കാക്കനാട് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
വ്യാജ അക്കൗണ്ട് ഉപയോഗിച്ച് തന്റെ പേരില്‍ പ്രധാനമന്ത്രിയെക്കുറിച്ച് കമന്റ് ഇട്ടതിനെപ്പറ്റി അന്വേഷിക്കണമെന്ന് നസ്ലെന്റെ പരാതിയിലെ ആവശ്യം. ഇതിന്റെ പേരില്‍ താന്‍ സൈബര്‍ ആക്രമണം നേരിടുകയാണെന്നും നടന് പറയുന്നു.
കുറച്ച് സുഹൃത്തുക്കള്‍ സ്ക്രീന്‍ ഷോട്ട് എടുത്ത് അയച്ചുതന്നപ്പോഴാണ് ഇങ്ങനെയൊരു പ്രശ്നത്തേക്കുറിച്ച് അറിഞ്ഞതെന്ന് നസ്ലെന് പറയുന്നു. ഫേസ്ബുക്കില്‍ തനിക്കുള്ളത് ഒരു പേജാണ്. അത് കൈകാര്യം ചെയ്യുന്നത് താനല്ലെന്നും സോഷ്യല്‍ മീഡിയയില്‍ താന്‍ അത്ര ആക്ടീവുമല്ലെന്നും നസ്ലെന് പറഞ്ഞു. ഏതോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് താനിപ്പോള്‍ പഴി കേള്‍ക്കുന്നത്. അങ്ങനെ പഴി കേള്‍ക്കുമ്പോള്‍ തനിക്കുണ്ടാവുന്ന ദുഃഖം അതിഭീകരമാണ്. ഇതാര് ചെയ്തതായാലും തന്റെ ഭാഗത്തുകൂടി നിന്ന് ഒന്ന് ചിന്തിച്ചുനോക്കണമെന്നും നസ്ലെന് പറയുന്നു.
View this post on Instagram
Discussion about this post