കോട്ടയം : തൊടുപുഴയില്‍ മൃഗ ഡോക്ടറെ കടിച്ച വളര്‍ത്തുനായ്ക്ക് പേവിഷ ബാധ. ജില്ലാ മൃഗാശുപത്രയിലെ വെറ്റിനറി സര്ജന് ജെയ്സണ്‍ ജോര്‍ജിനെയാണ് മണക്കാട് സ്വദേശിയുടെ ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട നായ കടിച്ചത്. ചികിത്സയ്ക്കിടെയായിരുന്നു നായ ഡോക്ടറെ കടിച്ചത്.
നേരത്തെ ഉടമയെയും ഉടമയുടെ ഭാര്യയെയും നായ കടിച്ചിരുന്നു. ഇന്നലെ നായ ചത്തു. ഇന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ ജഡ പരിശോധനയിലാണ് രോഗം സ്ഥീരികരിച്ചത്. ഡോക്ടറും നായയുടെ ഉടമകളും കടിയേറ്റ ദിവസം തന്നെ വാക്സിന് സ്വീകരിക്കാന്‍ ആരംഭിച്ചു.
Discussion about this post