കേരളത്തിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയെ വിമര്‍ശിച്ചു രാഹുല്‍ ഗാന്ധി. കേരളത്തിലെ റോഡുകളിലൂടെയുള്ള യാത്ര താങ്ങാനാവുന്നതല്ല. ഇത് ആരെയും കുറ്റപ്പെടുത്താന്‍ പറയുന്നതല്ലെന്നും ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി പറഞ്ഞു.
മോശാവസ്ഥയിലുള്ള റോഡുകള്‍ മൂലം ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരനാണ്. റോഡ് അപകടങ്ങള്‍ വര്‍ധിക്കുന്നതിനു ഇത് കാരണമാകും. റോഡ് അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മതിയായ ചികിത്സ കിട്ടുന്നില്ല. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമാണ്. ഭാരത് ജോഡോ യാത്ര ലക്ഷ്യം വെക്കുന്നത് മൂന്ന് കാര്യങ്ങളാണ്. രാജ്യം പരസ്പര സ്നേഹത്തോടെ ഒരുമിച്ച് നില്‍ക്കണം. ഇന്ത്യയിലെ ചെറുപ്പകാര്‍ക്ക് തൊഴില്‍ ലഭിക്കാതെ രാജ്യത്തിനു മുന്നോട്ട് പോകാന്‍ സാധിക്കില്ല. തൊഴില്‍ നല്‍കാതെ ഇരിക്കുന്നത് ആക്ഷേപകരമാണ്. നമ്മുടെ രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നു. അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Discussion about this post