അബുദാബി: യുഎഇയില്‍ വാഹനാപകടമുണ്ടായ ശേഷം സംഭവ സ്ഥലത്തു നിന്നു ഓടി രക്ഷപ്പെടുന്നവര്‍ക്ക് കുറഞ്ഞത് 20,000 ദിര്‍ഹം പിഴ ചുമത്തും. അപകടത്തിന് കാരണമായാലും ഇല്ലെങ്കിലും കാര്യകാരണങ്ങളില്ലാതെ സംഭവ സ്ഥലത്തുനിന്നും പോയാല്‍ അയാള്‍ ശിക്ഷിക്കപ്പെടുമെന്നാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി. ട്രാഫിക് സംബന്ധിച്ച 1995 ലെ ഫെഡറല്‍ നിയമം നമ്പര്‍ 21 ലെ ആര്‍ട്ടിക്കിള്‍ 49, ക്ലോസ് 5 ല്‍ പിഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള കൂട്ടിയിടികളില്‍ ഉള്‍പ്പെടുന്ന വാഹനമോടിക്കുന്നവര്‍ ബന്ധപ്പെട്ട ട്രാഫിക് അധികാരികളുടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാന്‍ സംഭവസ്ഥലത്ത് കാത്തിരിക്കണമെന്നും നിര്‍ദേശിക്കുന്നു.
Discussion about this post