റിയാദ്: സൗദി അറേബ്യയില്‍ മലയാളി യുവാവ് മരിച്ചു. എറണാകുളം പള്ളുരുത്തി നമ്പ്യാമ്പുറം കണ്ടത്തിപ്പറമ്പില്‍ അജീഷ് (29) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് റോയല്‍ കമ്മീഷന് ബ്രാഞ്ചിന്റെ മാനേജരായിരുന്നു അജീഷ്. വ്യാഴാഴ്ച വൈകീട്ട് നെഞ്ചു വേദനയെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിതാവ്: ഹബീബ്, മാതാവ്: സാജിദ, ഭാര്യ: സുഹാന.
Discussion about this post