ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ലോവര്‍ കപ്പിന് ശേഷം വിരമിക്കുമെന്ന് തന്റെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ഫെഡറര്‍ പ്രഖ്യാപിച്ചത്.
20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടി ചരിത്രം കുറിച്ചിട്ടുള്ള സ്വിസ് ഇതിഹാസ താരം ഫെഡറര്‍ കളിക്കുന്ന അവസാന ടൂര്‍ണമെന്റായിരിക്കും ഇത്. സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശിയായ ഫെഡറര്‍ ദീര്‍ഘകാലം ലോക ഒന്നാം നമ്പറായിരുന്നു.
‘എനിക്ക് 41 വയസായി. ഞാന്‍ 1500ല്‍ അധികം മത്സരങ്ങള്‍ കളിച്ചു. 24 വര്‍ഷത്തോളം ഞാന്‍ കോര്‍ട്ടിലുണ്ടായിരുന്നു. ഞാന്‍ സ്വപ്നം കണ്ടതിനേക്കാള്‍ കൂടുതല്‍ ടെന്നിസ് എനിക്ക് തന്നു. കരിയര്‍ അവസാനിപ്പിക്കാനായി എന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു.” ഫെഡറര്‍ കുറിച്ചു.
Discussion about this post