കൊല്ലം: ശാസ്താംകോട്ടയില്‍ ചത്ത നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. രണ്ട് സ്ത്രീകളെയും വളര്‍ത്തുമൃഗങ്ങളെയും ഈ നായ കടിച്ചിരുന്നു. നായയുടെ ജഡം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രായമായ സ്ത്രീകളെയും ആട്, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളേയും നായ കടിച്ചത്. പിന്നീട് നായയെ പ്രദേശത്തെ ഒരു വീടിന് മുന്നില്‍ ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ജഡം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.
നായയുടെ കടിയേറ്റ സ്ത്രീകള്‍ ഇപ്പോള്‍ പ്രതിരോധ കുത്തിവെപ്പ് ഉള്‍പ്പെടെ എടുത്ത ശേഷം ചികിത്സയിലാണ്.
Discussion about this post