തീയതിയനുസരിച്ച് ചാറ്റ് തിരയാന്‍ പുതിയ ഫീച്ചറുമായി വാട്സാപ്പ്. ഈ സേവനം ഉടന്‍ തന്നെ ലഭ്യമായിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചാറ്റില്‍ മെസേജ് സെര്‍ച്ച് ചെയ്യുമ്പോള്‍ കീബോര്‍ഡിന് മുകളിലായി ഒരു കലണ്ടര്‍ പ്രത്യക്ഷപ്പെടും.അതില്‍ ക്ലിക്ക് ചെയ്ത് തീയതി തെരഞ്ഞെടുത്താല്‍ അന്നേ ദിവസം വന്ന മെസേജുകള്‍ ലഭ്യമാകും.
രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ചതാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമം. ഭാവിയിലെ അപ്ഡേറ്റിനൊപ്പം വാട്സാപ്പ് ഈ ഫീച്ചര്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post