മലപ്പുറത്ത് നിര്‍ത്തിയിട്ടു പോയ സ്കൂട്ടറില്‍ തേനീച്ചകള്‍ കൂടുകൂട്ടി. സ്കൂട്ടര്‍ വഴിയരികില്‍ നിര്‍ത്തി ആശുപത്രിയിലേക്ക് പോയ മാതാപ്പുഴക്കടുത്ത് കരുമകരക്കാട് സ്വദേശി ടി.സുജിത്തിന്റെ സ്കൂട്ടറിലാണ് തേനീച്ചകള്‍ കൂടുകൂട്ടിയത്.
മേലെ ചേളാരിയിലെ സ്വകാര്യ ആശുപത്രി വളപ്പിലാണ് സംഭവം. സ്കൂട്ടറിന്റെ സൈഡ് ഗ്ലാസിലാണ് കാട്ടു തേനീച്ചകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കൂടുകൂട്ടിയത്.
ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിനെ കാണാന്‍ എത്തിയതായിരുന്നു സുജിത്ത്. രാവിലെ 11.30ന് സ്കൂട്ടര്‍ നിര്‍ത്തി വാര്‍ഡിലേക്ക് പോയ സുജിത്ത് 12.30ന് തിരിച്ചെത്തിയപ്പോള്‍ ബൈക്കില്‍ ഹെല്‍മറ്റിനെ വലയം ചെയ്ത് നിറയെ തേനീച്ചകളായിരുന്നു. രാത്രി ഏഴ് മണിയോടെ സന്നദ്ധ പ്രവര്‍ത്തകര്‍ തേനീച്ചകളെ നീക്കിയതിനെ തുടര്‍ന്നാണ് സ്കൂട്ടര്‍ എടുക്കാനായത്.
Discussion about this post