മറ്റൊരു ജാതിയില്‍പ്പെട്ട യുവാവുമായി പ്രണയബന്ധത്തിലായ മകളെ പിതാവ് ക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് സംഭവം. കര്‍ഷകനായ പ്രമോദ് കുമാറാണ് 18കാരിയായ മകളെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
മകളെ കഴുത്ത് ഞെരിച്ചു കൊന്നുവെന്നും മൃതദേഹം തീകൊളുത്തിയെന്നും പ്രമോദ് കുമാര്‍ സമ്മതിച്ചതായി ഷംലി പൊലീസ് സൂപ്രണ്ട് അഭിഷേക് പറഞ്ഞു.
സെപ്റ്റംബര്‍ ഒമ്പതിന് രാത്രി ജോലിയുണ്ടെന്ന് പറഞ്ഞ് മകളെ പ്രമോദ് കൃഷിയിടത്തിലേക്ക് കൊണ്ട് പോയി. ഇവിടെ വച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയും മൃതദേഹം കത്തിക്കുകയുമായിരുന്നു.
ഉയര്‍ന്ന ജാതിയില്‍പ്പെട്ട പ്രമോദിന്റെ മകള്‍ക്ക് അജയ് കശ്യപ് എന്ന താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവുമായുണ്ടായിരുന്ന പ്രണയബന്ധം പ്രമോദിന് അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല. നിരവധി തവണ മകളോട് ഈ ബന്ധം അവസാനിപ്പിക്കണമെന്ന് പ്രമോദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മകള്‍ അതിന് തയാറായിരുന്നില്ല. ഇതിനിടെ മകള്‍ യുവാവിനൊപ്പം പോയി. ഒരു ദിവസത്തിന് ശേഷം തിരികെ എത്തുകയും ചെയ്തു. ഇതോടെ സമൂഹത്തില്‍ നിന്നുള്ള പ്രതികരണം പേടിച്ച് മകളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
കൃഷിയിടത്തില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ തിരിച്ചെത്തിയ പ്രമോദ് മകളെ പാനിപ്പത്തിലുള്ള സഹോദരന്റെ വീട്ടിലേക്ക് അയച്ചെന്നാണ് പറഞ്ഞത്. കൃഷിയിടത്തില്‍ കത്തിയ നിലയില്‍ ഒരു മൃതദേഹം കണ്ടെതായി കൃഷിയിടത്തിന്റെ ഉടമ പൊലീസില്‍ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
Discussion about this post