കോട്ടയം: കോട്ടയത്ത് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. പന്ത്രണ്ട് തെരുവ് നായകളെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. മുളക്കുളം കാരിക്കോട് മേഖലയിലാണ് സംഭവം.
മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കല്‍, കീഴൂര്‍ എന്നിവിടങ്ങളില്‍ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് മരണം എന്നാണ് സംശയിക്കുന്നത്. നായകളെ നാട്ടുകാര്‍ തന്നെ കുഴിയെടുത്ത് മറവ് ചെയ്തു.
മുളക്കുളം പഞ്ചായത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ വൈക്കം പ്രദേശത്ത് മാത്രം ഇരുപതോളം പേര്‍ക്കാണ് നായയുടെ കടിയേറ്റുവെന്നാണ്.
Discussion about this post