രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയ മുന്‍ സിമി നേതാവും ഇടത് എംഎല്‍എയുമായ കെ.ടി ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആസാദ് കാശ്മീര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട് പൊലീസ് നല്കിയ റിപ്പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജലീലിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി റോസ് അവന്യു കോടതി ഉത്തരവിട്ടത്.
പ്രസക്തമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിധി പറയുന്നതിനായി കോടതി കേസ് രണ്ടു ദിവസത്തേക്ക് മാറ്റിയിരിക്കുകയാണ്.
ജലീലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് പരാതിക്കാരനായ അഡ്വ. ജി.എസ് മണിയുടെ ആവശ്യം. ജലീലിനെതിരെ കേരള പൊലീസ് എടുത്ത കേസില്‍ തനിക്ക് വിശ്വാസമില്ലെന്നും ഭരണകക്ഷി എംഎല്‍എ ആയതിനാല്‍ കേസ് കേരളത്തില്‍ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പാക് അധിനിവേശ കാശ്മീരിനെ ‘ആസാദ് കാശ്മീര്‍’ എന്നും ഇന്ത്യയുടെ കാശ്മീരിനെ ‘ഇന്ത്യന്‍ അധീന കാശ്മീര്‍’ എന്നും വിശേഷിപ്പിച്ചതോടെയാണ് കെ.ടി ജലീലില്‍ പുലിവാല് പിടിച്ചത്. ജലീലിനെതിരെ രാജ്യദ്രോഹം ആരോപിച്ച് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
Discussion about this post