കൊല്ലം: കൊല്ലം അഞ്ചലില്‍ സ്കൂട്ടറിന് കുറുകെ തെരുവുനായ ചാടി വീട്ടമ്മയ്ക്ക് പരിക്ക്. കൊട്ടാരക്കര സ്വദേശിനി കവിതയാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചല്‍ മാവിളയില്‍ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കവിതയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കി.
അഞ്ചല്‍ അഗസ്ത്യക്കോടും സമാനമായ മറ്റൊരു സംഭവമുണ്ടായി. രാവിലെ സ്കൂട്ടറിന് പിന്നാലെ തെരുവ് നായ പാഞ്ഞടുത്തതിനെ തുടര്‍ന്ന് വണ്ടി നിയന്ത്രണം വിട്ടു മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. അഞ്ചല്‍ സ്വദേശികളായ അനില്‍കുമാര്‍, സുജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post