കേരള നിയമ സഭയുടെ പുതിയ സ്പീക്കറായി എ.എന്‍ ഷംസീറിനെ തിരഞ്ഞെടുത്തു. സഭയുടെ ഇരുപത്തിനാലാമത്തെ സ്പീക്കറായ ഷംസീര്‍ സിപിഎം സംസ്ഥാന സമിതി അംഗവും തലശേരിയില്‍ നിന്നുള്ള നിയമ സഭാംഗവുമാണ്.
നിയമ സഭയില്‍ നടന്ന വോട്ടെടുപ്പില്‍ യുഎഡിഎഫിലെ അന്‍വര്‍ സാദത്തിനെയാണ് ഷംസീര്‍ പരാജയപ്പെടുത്തിയത്. ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതയിലായിരുന്നു വോട്ടെടുപ്പ് നടന്നത്. എ.എന്‍. ഷംസീറിന് വേണ്ടി മൂന്ന് സെറ്റ് പത്രികകളും അന്‍വര്‍ സാദത്തിന് വേണ്ടി ഒരു സെറ്റ് പത്രികയുമാണ് സമര്‍പ്പിച്ചിരുന്നത്.
സ്പീക്കറായിരുന്ന എം.ബി രാജേഷ് തദ്ദേശ ഭരണ, എക്സൈസ് വകുപ്പ് മന്ത്രിയായ സാഹചര്യത്തിലാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുക്കേണ്ടി വന്നത്. നിയമ നിര്‍മാണത്തിനായി ചേര്‍ന്ന കഴിഞ്ഞ നിയമസഭാ സമ്മേളനം ഈ മാസം ഒന്നിന് സമാപിച്ചിരുന്നെങ്കിലും അത് പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനം മന്ത്രിസഭായോഗം അംഗീകരിച്ച് ഗവര്‍ണറെ അറിയിച്ചിരുന്നില്ല.
Discussion about this post