കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. നേര്യമംഗലം ചാക്കോച്ചി വളവില്‍ രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മൂന്നാറില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് മറിഞ്ഞത്.
മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി ബസ് താഴേക്ക് മറിയുകയായിരുന്നു. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
Discussion about this post