സംസ്ഥാനത്ത് സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി മൃഗങ്ങളിലെ പേവിഷബാധ. കണക്കുകള്‍ ഉയരുന്നത് പുതിയ ആശങ്കയാകുന്നു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. 300 സാമ്പിളുകള്‍ പരിശോധനക്കെടുത്തതില് 168 ലും പേവിഷബാധക്ക് കാരണമായ റാബിസ് വൈറസ് സാന്നിധ്യം കണ്ടെത്തി.
പൂച്ചയുള്‍പ്പെടെ മറ്റ് മൃഗങ്ങളിലും വൈറസ് സാന്നിധ്യം ഇരട്ടിയായി. വന്ധ്യംകരണത്തിനൊപ്പം നടത്തിയിരുന്ന തെരുവുനായ്ക്കളുടെ പ്രതിരോധ കുത്തിവെപ്പ് മുടങ്ങിയതാണ് പേവിഷബാധ കൂടാനുള്ള പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നായ്ക്കളിലെ പേവിഷബാധയിലും ഇരട്ടിയിലധികം വര്‍ധനയുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനഫലവും വ്യക്തമാക്കുന്നു.
വളര്‍ത്തുനായ്ക്കളുടെയും ചത്ത നായ്ക്കളുടെയും ഉള്‍പ്പെടെ സാമ്പ്ളുകള്‍ പരിശോധിച്ചതില്‍ 50 ശതമാനത്തിലധികവും പോസിറ്റിവാണെന്ന് കണ്ടെത്തി. 2016ല്‍ 150 സാമ്പ്ളുകള്‍ പരിശോധിച്ചപ്പോള്‍ 48 എണ്ണമായിരുന്നു പോസിറ്റിവ്.
നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പും കൃത്യമായ ഇടവേളകളില്‍ ബൂസ്റ്റര്‍ ഡോസും നല്കിയാല് മാത്രമേ പേവിഷ പ്രതിരോധം സാധ്യമാകൂവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് പേവിഷബാധയേറ്റ് എട്ടുമാസത്തിനിടെ 21 പേരാണ് മരിച്ചത്.
Discussion about this post