തിരുവനന്തപുരം: ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തി കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. ഒന്നിലേറെ തവണ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ച് ജയിച്ച നേതാവാണ് പാര്‍ട്ടി മാറാന്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയാണ് നേതാവിനുള്ളത്. ബിജെപി കേന്ദ്ര നേതൃത്വം നേരിട്ടാണ് ചര്‍ച്ചകള്‍ നടത്തുന്നത്.
കഴിഞ്ഞ മാസം ഈ നേതാവ് ചെന്നൈയിലെത്തി മുതിര്‍ന്ന ബിജെപി നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ ശേഷിയുള്ള നേതാവിന്റെ വരവ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരളത്തിലെ ക്രൈസ്തവ വിഭാഗവുമായി കൂട്ടിയിണക്കാനുള്ള പാലമായിട്ട് നേതാവിനെ ഉപയോഗപ്പെടുത്താമെന്നും നേതൃത്വം കരുതുന്നു.
ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെയുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ വാര്‍ത്ത പുറത്തു പോകാതിരുന്നതും. അടുത്ത മാസം ഡല്‍ഹിയില്‍ വച്ച് പാര്‍ട്ടി അംഗത്വം സ്വീകരിക്കാനാണ് നീക്കമെന്നാണ് സൂചന. ഈ നേതാവിനെ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ബോര്‍ഡുകളിലോ മറ്റും വലിയ സ്ഥാനങ്ങളും ഓഫര്‍ ചെയ്തിട്ടുണ്ട്.
Discussion about this post