കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപി. രാഹുല്‍ ഗാന്ധി ധരിച്ചിരിക്കുന്ന ടി ഷര്‍ട്ടന്റെ വിലയെ പരിഹസിച്ചാണ് ബിജെപി രംഗത്തെത്തിയത്. വെള്ള നിറത്തിലുളള ബര്‍ബെറി ടീ ഷര്ട്ടിലുളള രാഹുല്‍ ഗാന്ധിയുടെ ചിത്രവും ടീ ഷര്‍ട്ടിന്റെ വിലയുടെ ചിത്രവുമാണ് ബിജെപി ഔദ്യോഗിക ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ഭാരത്, ദേഖോ’ എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 41,000 രൂപയിലധികം വിലയുള്ള ബര്‍ബെറി ടീ ഷര്‍ട്ടാണ് രാഹുല്‍ ഗാന്ധി ധരിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയെ ഭയന്നാണ് ബിജെപി ഇത്തരം പ്രചാരണം നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ടീഷര്‍ട്ടിന്റെ ബ്രാന്‍ഡ് നാമത്തെ കുറിച്ചോ വിലയെ കുറിച്ചോ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ രാഹുല്‍ നടത്തുന്ന ഭാരത് ജോഡോ യാത്ര അടുത്തദിവസം കേരളത്തിലെത്തും.
Discussion about this post