പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനിടയില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രക്കിടെ വെള്ളിയാഴ്ച മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
എന്താണ് ചെയ്യേണ്ടതെന്ന് താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും തന്റെ മനസില്‍ യാതൊരുവിധത്തിലുള്ള ആശയക്കുഴപ്പങ്ങളുമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ താന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുമോ ഇല്ലയോ എന്ന കാര്യം വ്യക്തമാകൂ എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഭാരത് ജോഡോ യാത്രയിലൂടെ തന്നേക്കുറിച്ചുതന്നെയും രാജ്യത്തേക്കുറിച്ചും മനസിലാക്കാനാവുമെന്നും രണ്ട്-മൂന്ന് മാസത്തിനുള്ളില്‍ താന്‍ കുറച്ചുകൂടി വിവേകിയായിത്തീരുമെന്നും രാഹുല്‍ പറഞ്ഞു.
Discussion about this post