പൂച്ചക്കുഞ്ഞിന് നിറമടിച്ച് കടുവയെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച യുവാവ് വനം വകുപ്പിന്റെ പിടിയില്‍. ഇടുക്കി മറയൂരിനടുത്തുള്ള തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തിലാണു സംഭവം. തിരുവണ്ണാമല ആരണി സ്വദേശി പാര്ഥിപന് (24) ആണ് പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് യുവാവ് കടുവകളെ വില്‍ക്കാനുണ്ടെന്നുകാട്ടി വാട്സാപ്പില്‍ ചിത്രം പോസ്റ്റ് ചെയ്തത്. മൂന്ന് കടുവകുഞ്ഞുങ്ങളുടെ ചിത്രവും നല്‍കിയിരുന്നു. കടുവകുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്ന ചിത്രം വാട്ട്സ്ആപ്പ് സ്റ്റാറ്റസായും യുവാവ് ഇട്ടിരുന്നു.
മൂന്ന് മാസം പ്രായമായ കടുവക്കുഞ്ഞുങ്ങള്‍ കൈവശമുണ്ടെന്നായിരുന്നു പരസ്യം. ഒന്നിന് 25 ലക്ഷം രൂപയാണ് വില പറഞ്ഞത്. തുക നല്കിയാല് 10 ദിവസത്തിനകം പറയുന്ന സ്ഥലത്ത് എത്തിച്ചു നല്‍കാമെന്നും അറിയിപ്പിലുണ്ടായിരുന്നു.
വാട്ട്സ്ആപ്പിലൂടെ പ്രചരിച്ച പരസ്യത്തെക്കുറിച്ച് അറിഞ്ഞ വനം വകുപ്പ് അന്വേഷണം തുടങ്ങി. ഇതറിഞ്ഞ പാര്ഥിപന് ഒളിവില്‍പോയി. പിന്നീട് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.
ക്തമാക്കി.
Discussion about this post