നെടുങ്കണ്ടം: കെഎസ്ആര്‍ടിസി ബസ് വിനോദയാത്ര സര്‍വീസ് നടത്തുന്നത് കണ്ടിട്ടുണ്ട്. ഇപ്പോഴിതാ കല്യാണ വണ്ടി കൂടിയായിരിക്കുകയാണ് കെഎസ്ആര്‍ടിസി. കോഴിക്കോട് കുളത്തൂര്‍ കൈവല്യം വീട്ടില്‍ രാമകൃഷ്ണന് ഷക്കില ദമ്പതികളുടെ മകന് ലോഹിതിന്റെയും ഇടുക്കി ഉടുമ്പന്‍ചോല കളരിപ്പാറയില്‍ ബാല്‍രാജ് വളര്‍മതി ദമ്പതികളുടെ മകള്‍ ലക്ഷ്മിപ്രിയയുടെയും വിവാഹത്തിനാണ് കെഎസ്ആര്‍ടിസി ബസ് ഓട്ടത്തിന് വിളിച്ചത്.
ഇടുക്കി നെടുങ്കണ്ടം കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ്ങ് സെന്റിലെ ബസാണു കല്യാണ ഓട്ടത്തിന് എത്തിയത്. ഈ ബസ് സെന്ററിലെ മറ്റ് ബസുകള്‍ തകരാറിലാകുമ്പോള്‍ പകരം ഉപയോഗിക്കുന്ന സ്പെയര്‍ ബസാണ്. വിവാഹ ഓട്ടത്തിന് ബസ് ഓടിച്ചത് കെഎസ്ആര്‍ടിസി നെടുങ്കണ്ടം ഓപ്പറേറ്റിങ് സെന്ററിലെ ഡ്രൈവര്‍ സുനില്‍കുമാറും സഹായിയായെത്തിയത് കണ്ടക്ടര്‍ ഹരിഷുമാണ്.
5 മണിക്കൂറിന് 9,500 രൂപ അടച്ചാണ് ബസ് വാടകയ്ക്കെടുത്തത്. 5 മണിക്കൂറിനുശേഷം പിന്നെ വരുന്ന ഓരോ മണിക്കൂറിനും 500 രൂപ കൂടുതല്‍ നല്‍കണം. രാവിലെ 10.30 ന് വധുവിന്റെ വീടിന് സമീപം എത്തി ബന്ധുക്കളെ ബസില്‍ കയറ്റി നെടുങ്കണ്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മുറ്റത്തിന് സമീപം ഇറക്കി. വിവാഹ ചടങ്ങിനും സദ്യയ്ക്കും ശേഷം ബസില്‍ വന്നവരെ തിരികെ ഉടുമ്പന്‍ചോലയിലും എത്തിച്ചു.
Discussion about this post