കഷ്ടത്തിലെ കറുപ്പ് പല വ്യക്തികൾക്കും ഒരു പ്രശ്നമാണ്. ഇത്തരത്തിൽ കക്ഷത്തിലെ നിറം ഇരുണ്ടതായി മാറുവാൻ പല കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അമിതമായ വണ്ണം. ശരീരത്തിൽ അമിതമായി കൊഴുപ്പടിയുന്നതും വണ്ണം കൂടുതലാകുന്നതും ഒരു വ്യക്തിയിൽ കക്ഷത്തിലെ കറുപ്പ് വർദ്ധിപ്പിക്കുവാൻ കാരണമാകാറുണ്ട്. ഇതു കൂടാതെ കുളി കഴിഞ്ഞാൽ കഷത്തിലെ വെള്ളം തുടച്ചു കളയാതെ വരുമ്പോഴും ഇത്തരത്തിൽ കറുപ്പ് അധികരിക്കാറുണ്ട്. അതുകൊണ്ടുതന്നെ കുളി കഴിഞ്ഞ് കക്ഷം ഈർപ്പരഹിതമായി വയ്ക്കുക.
ഇതുകൂടാതെ ചില വ്യക്തികൾ ഉപയോഗിക്കുന്ന മരുന്നുകളുടെ സൈഡ് എഫക്ടും കക്ഷത്തിലെ കറുപ്പിന് കാരണമാകാറുണ്ട്. ഇതും പ്രത്യേകം ശ്രദ്ധിക്കണം. കക്ഷത്തിലെ രോമം കളയുവാൻ ഉപയോഗിക്കുന്ന ഷേവിങ് സെറ്റിന്റെ ഗുണനിലവാരവും ഉറപ്പുവരുത്തണം. പതിവായി ഗുണനിലവാരം ഇല്ലാത്ത ഷേവിങ് സെറ്റ് ഉപയോഗിക്കുമ്പോൾ കക്ഷത്തിലെ കറുപ്പ് നിറം കൂടുവാൻ കാരണമാകാറുണ്ട്. ഇതുകൂടാതെ ഇറക്കിയ വസ്ത്രങ്ങൾ പരമാവധി കുറയ്ക്കുവാനും ശ്രമിക്കുക. വായു സഞ്ചാരം കടക്കാതെ അമിതമായി ഇറങ്ങിയ വസ്ത്രങ്ങൾ ധരിക്കുമ്പോൾ കക്ഷത്തിലെ കറുപ്പ് നിറം വർദ്ധിക്കാം.
Discussion about this post