മൺപാത്രത്തിൽ പാചകം ചെയ്താൽ ഭക്ഷണത്തിന് സ്വാദ് കൂടുതൽ മാത്രമല്ല ആരോഗ്യത്തിന് അതു നൽകുന്നത് അത്ഭുത ഗുണങ്ങൾ ആണ്. കളിമൺ പാത്രങ്ങളിൽ നമ്മുടെ ശരീരത്തിലേക്ക് ആവശ്യമായ ധാതുക്കൾ അടങ്ങിയിട്ടുണ്ടെന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കാൽസ്യം, ഫോസ്ഫറസ്, ചെമ്പ്,ഇരുമ്പ് തുടങ്ങി വളരെ സ്വാഭാവികമായ ധാതുക്കൾ മൺപാത്രത്തിൽ അടങ്ങിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഇത്തരം പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നത് വഴി നമ്മുടെ ആരോഗ്യത്തിന് അനവധി ഗുണങ്ങൾ ലഭിക്കാൻ കാരണമാകുന്നു. ഒപ്പം നമ്മുടെ ഭക്ഷണം ഒട്ടും കേടുകൂടാതെ ഇരിക്കുവാനും സഹായിക്കുന്നു. മൺപാത്രത്തിലെ സുഷിരങ്ങൾ ഒരുപോലെ ചൂടും ഈർപ്പവും നിയന്ത്രിക്കുവാൻ പ്രാപ്തമാണ്.
ആൽക്കലൈൻ സ്വഭാവമുള്ള മൺപാത്രത്തിൽ പാചകം ചെയ്യുന്നതു വഴി അസിഡിറ്റി മൂലം നിർവീര്യമാകുന്നു. ഇത് ദഹനസംബന്ധമായ അസുഖങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് കൂടാതെ കളിമൺ പാത്രങ്ങൾ ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ എണ്ണയുടെ ആവശ്യം കുറവാണ്. കാരണം കളിമണ്ണ് എണ്ണയുടെ സ്വാഭാവിക ആഗീരണം നടത്തുകയും പാചകം ചെയ്യുന്നവരെ അമിതമായ എണ്ണയുടെ ഉപയോഗം ഇല്ലാതാക്കുകയും ചെയ്യുന്നു.
Discussion about this post