സൂര്യപ്രകാശത്തിൽ നിന്ന് നമ്മുടെ ചർമ്മത്തെ സംരക്ഷിക്കാൻ ഏറ്റവും പ്രാപ്തമാണ് സൺസ്ക്രീൻ ഉപയോഗം. മുഖം വെളുക്കുക മാത്രമല്ല മുഖത്തെ കറുത്ത പാടുകളും കരിവാളിപ്പും വരെ സൺസ്ക്രീം ഉപയോഗത്തിലൂടെ നമുക്ക് ഇല്ലാതാക്കാം. അമിതമായി ചൂടേൽക്കുന്ന വ്യക്തിക്ക് പെട്ടെന്ന് ചുളിവുകൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്. ഇത് ഒഴിവാക്കുവാൻ സൺസ്ക്രീൻ നിർബന്ധമായും ഉപയോഗിക്കണം. പലപ്പോഴും പലർക്കുമിടയിൽ ഒരു മിഥ്യാധാരണയുണ്ട്, വെയിലുള്ളപ്പോൾ മാത്രമാണ് സൺസ്ക്രീൻ ഉപയോഗിക്കുക എന്നത്. എന്നാൽ ഇത് തെറ്റാണ് വെയിൽ ഉള്ളപ്പോൾ മാത്രമല്ല മഴക്കാലത്തും, വീട്ടിൽ ഇരിക്കുമ്പോൾ പോലും സൺസ്ക്രീൻ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.
ചർമ്മത്തെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഒരു കാര്യം കൂടി പറഞ്ഞു തരാം. നമ്മുടെ വീട്ടിലെ ബൾബിൽ നിന്നുള്ള പ്രകാശം പോലും നമ്മുടെ ചർമ്മത്തെ ബാധിക്കും എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ വീട്ടിലിരിക്കുമ്പോൾ പോലും സൺസ്ക്രീൻ ഒഴിവാക്കരുത്. ഇനി അധികം മേക്കപ്പിടുന്ന ദിവസവും സൺസ്ക്രീൻ ഇടുന്നത് ഒഴിവാക്കരുത്. മോയ്സ്ചറൈസർ പുരട്ടിയതിനുശേഷം സൺസ്ക്രീൻ ഉപയോഗിക്കുവാനും ശ്രദ്ധിക്കുക.
Discussion about this post