ഇന്ന് രാജ്യത്താകമാനം യോഗാ ദിനമായി ആചരിക്കുന്നു. യോഗ മുടങ്ങാതെ ചെയ്യുന്ന ഒരു വ്യക്തിക്ക് ധാരാളം ആരോഗ്യഗുണങ്ങൾ ലഭ്യമാകുന്നു. ശരീരത്തിന്റെ മാത്രമല്ല മനസ്സും ആരോഗ്യത്തോടെ ഇരിക്കുവാൻ യോഗ ഉത്തമമാണ്. നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും, രോഗങ്ങളെ അകറ്റുവാനും യോഗ ഒരു ശീലമാക്കാം.
യോഗയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണമാണ് അത് ശ്വസനാരോഗ്യം മെച്ചപ്പെടുത്തുന്നു എന്നത്. പ്രാണായാമം ചെയ്യുന്ന ഒരു വ്യക്തിക്ക് ശാരീരിക സമൃദ്ധത്തെ ഫലപ്രദമായി നേരിടുവാൻ സാധിക്കുന്നു. ശ്വസന സംബന്ധമായ അസുഖം ഉള്ളവർക്ക് പ്രാണായാമം നല്ല രീതിയിൽ ഗുണം ചെയ്യുന്നു. യോഗ ചെയ്യുന്ന വ്യക്തിക്ക് മാനസിക സമ്മർദ്ദം ലഘൂകരിക്കാം.
ഇതുകൂടാതെ നല്ല യോഗ ശീലം നിങ്ങളുടെ ജീവിതത്തിൻറെ ഭാഗമാക്കിയാൽ ഉറക്കക്കുറവ് എന്ന പ്രശ്നം ഉണ്ടാകില്ല. ദൈനംദിന ജീവിതത്തിൽ ഏകാഗ്രത വർദ്ധിപ്പിക്കുവാൻ യോഗയ്ക്ക് കഴിയുന്നു. ഓരോ തവണയും ഒരു വ്യക്തി യോഗ ചെയ്യുമ്പോൾ അത് നമ്മുടെ ശരീരത്തിലെ പേശികളിൽ ഉയർന്ന രീതിയിൽ സ്വാധീനം നടത്തുന്നു.
യോഗ അഭ്യസിക്കുന്ന വ്യക്തികളിൽ താരതമ്യേന സന്ധിവേദ, പേശി വേദന തുടങ്ങിയ പ്രശ്നങ്ങൾ കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഒരിക്കലും യോഗ ചെയ്യുമ്പോൾ മറ്റു വ്യായാമങ്ങളും ഇതിനൊപ്പം കൂട്ടിക്കലർത്തി ചെയ്യരുത്. യോഗ ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് യോഗ ചെയ്യുമ്പോൾ കിതപ്പ് തോന്നിയാൽ വിശ്രമത്തിന് ശേഷം മാത്രം അടുത്ത ഘട്ടത്തിലേക്ക് കടക്കുക. തറയിൽ മാറ്റ് വച്ച ശേഷം മാത്രം യോഗ അഭ്യസിക്കുക. കൂടാതെ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.
Discussion about this post