ഒന്ന്-രണ്ട് വയസ്സുള്ളപ്പോള്‍ നാല് ഭാഷകള്‍ സംസാരിക്കുമായിരുന്നുവെന്ന് നടി നിത്യമേനോന്. ഓരോരുത്തര്‍ക്കും വ്യത്യസ്ത കഴിവുകള്‍ ആയിരിക്കും. ചിലര്‍ക്ക് അത് കണക്കായിരിക്കും. തനിക്ക് ഭാഷകള്‍ വേഗത്തില്‍ മനസിലാക്കാനും അനുകരിക്കാനും സാധിക്കും എന്നാണ് നടി പറയുന്നത്. ‘മഡോണ പ്രൊ’ ആണോ എന്ന തരത്തിലുള്ള കമന്റുകള്‍ ആണ് പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നത്.
നിത്യയുടെ വാക്കുകള്‍:
എനിക്ക് ഒന്ന്-രണ്ട് വയസ്സുള്ളപ്പോള്‍ ഞാന്‍ മൂന്ന്-നാല് ഭാഷകള്‍ സംസാരിക്കുമായിരുന്നു. എല്ലാവര്ക്കും വേറെ വേറെ തരാം കഴിവുകള്‍ ഉണ്ട്. ചിലര്‍ക്കത് കണക്കോ അക്കങ്ങളോ ആയിരിക്കും. അവര്‍ക്കത് കാണുമ്പോള്‍ തന്നെ മനസ്സിലാകും. എനിക്ക് ഭാഷകള്‍ അങ്ങനെ ആണ്. കേട്ടയുടനെ മനസ്സിലാക്കാനും അനുകരിക്കാനും സാധിക്കും.
ഭാഷ ശൈലികള്‍ ഞാന്‍ അനുകരിക്കും. അതെനിക്ക് സ്വാഭാവികമായി വരുന്നതാണ്. എളുപ്പമാണ് എനിക്ക് അത്. നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്ത ’19(1)എ’ ജൂലൈ 29ന് ഡിസ്നി ഹോട്ട് സ്റ്റാറിലാണ് റിലീസ് ചെയ്തത്. താന്‍ അടുത്തെങ്ങും വിവാഹം കഴിക്കാന്‍ ഉദേശിക്കുന്നില്ലെന്നും അഭിമുഖത്തില്‍ നിത്യ വ്യക്തമാക്കിയിരുന്നു.
Discussion about this post