വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട ഇന്‍ഡിഗോ വിമാനത്തിന് സമീപത്തേക്ക് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന്റെ സ്വിഫ്റ്റ് ഡിസയര്‍ കാര്‍ ആണ് യാത്ര തടസപ്പെടുത്തിയത്. അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വിമാനത്തിന് അടുത്തേക്ക് പാഞ്ഞെത്തിയ കാര്‍ മുന്‍ ടയറിനു സമീപം കിടക്കുന്നത് വിഡിയോയില്‍ കാണാം. പട്നയിലേക്കു പോകാന്‍ തയാറെടുത്തുനിന്ന വിമാനമാണ് അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഗോ ഫസ്റ്റ് എയര്‍ലൈനിന്റെ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് ഡിസയര്‍ കാറാണ് വിമാനത്തിനു തൊട്ടടുത്തെത്തി നിന്നത്. വിമാനം പിന്നീട് പട്നയിലേക്കു പറന്നു.
സംഭവത്തെ കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണം നടത്തും. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിച്ചെങ്കിലും ബ്രെത്ത് അനലൈസര്‍ ടെസ്റ്റിന്റെ ഫലം നെഗറ്റീവായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. അമിത ജോലി കാരണം ഡ്രൈവര്‍ ക്ഷീണിതനായതാകാം ഇത്തരമൊരു അപകടത്തിലേക്കു നയിച്ചതെന്നാണ് അനുമാനം.
#WATCH | A Go Ground Maruti vehicle stopped under the nose area of the Indigo aircraft VT-ITJ that was parked at Terminal T-2 IGI airport, Delhi. It was an Indigo flight 6E-2022 (Delhi–Patna) pic.twitter.com/dxhFWwb5MK
— ANI (@ANI) August 2, 2022
Discussion about this post