പാഞ്ഞെത്തിയ ട്രെയിനിന് മുന്നില്‍ നിന്ന് യുവതി രക്ഷപ്പെടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഒരു റെയില്‍വേ പ്ലാറ്റ്ഫോമില്‍ ട്രെയിനിറങ്ങിയ യാത്രക്കാര്‍ ലഗേജുമായി റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുമ്പോഴായിരുന്നു സംഭവം. മറ്റൊരു ട്രാക്കിലൂടെ പാഞ്ഞുവരികയായിരുന്ന ട്രെയിനിനടിയില്‍ പെടാതെ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
ഇതൊരു റെയില്‍വേ സ്റ്റേഷനല്ലെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ഇടയ്ക്ക് ട്രെയിന്‍ നിര്‍ത്തിയ സമയത്തായിരുന്നു യുവതിയും മറ്റു ചിലരും ട്രെയിനില്‍ നിന്നിറങ്ങിയത്.
ഈ സമയം മറ്റൊരു ട്രാക്കിലൂടെ വന്ന ട്രെയിനിന് മുന്നില്‍ നിന്ന് യുവതി മറുവശത്തേക്ക് ചാടുകയായിരുന്നു. ഭാഗ്യവശാലാണ് യുവതി ട്രെയിനിന് മുന്നില്‍ നിന്ന് രക്ഷപ്പെട്ടത്. ഇത് എവിടെ വച്ചാണ് സംഭവിച്ചതെന്നത് വ്യക്തമല്ല.
ഐഎഎസ് ഓഫീസര്‍ അവനീഷ് ശരണ്‍ ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. സുരക്ഷിതമല്ലാത്തതിനാല്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്ന് അവനീഷ് ശരണ്‍ കുറിച്ചു.
ज़िंदगी आपकी है. फ़ैसला आपका है. pic.twitter.com/eMrl65FiCj
— Awanish Sharan (@AwanishSharan) July 19, 2022
Discussion about this post