താന്‍ കേരളത്തിലെ വീടുകളില്‍ കണ്ടിട്ടുള്ള ഒരുകാര്യമാണ് ആണുങ്ങള് ഷര്‍ട്ടിടാതെ കിച്ചണില്‍ നില്‍ക്കുന്നതെന്ന് നടന് ഫഹദ് ഫാസില്‍. എന്നാല്‍ തനിക്കത് അത്ര രസമുള്ള കാഴ്ചയായി തോന്നിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരു ചാനല്‍ പരിപാടിയിലാണ് ഈ തുറന്നു പറച്ചില്.
കേരളത്തിലെ വീടുകളില്‍ കണ്ടിട്ടുള്ള ഒരു കാര്യമാണ് ആണുങ്ങള് ഷര്‍ട്ടിടാതെ കിച്ചണില്‍ നില്‍ക്കുന്നത്. എനിക്ക് അത്ര രസമുള്ള കാഴ്ചയായി അത് തോന്നിയിട്ടില്ല. അതെന്നെ ഒരുപാട് അസ്വസ്ഥതപ്പെടുത്തിയിട്ടുണ്ട്. എന്റെ ചെറുപ്പത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതാണത്.
കുളിച്ച് കഴിഞ്ഞിറങ്ങുമ്പോള്‍ ഷര്‍ട്ട് ഇടാമല്ലോ. ഷമ്മി എന്ന കഥാപാത്രത്തിനുവേണ്ടി അങ്ങനെ ചെയ്യുമ്പോള്‍ ആളുകള്‍ ഇത്രത്തോളും തിരിച്ചറിയുമെന്ന് കരുതിയിരുന്നില്ല. ശ്യാമും മധുവും ദിലീഷുമൊക്കെ ഒരു പക്ഷെ ആദ്യമേ മനസിലാക്കിയിരുന്നു’ എന്നായിരുന്നു ഫഹദിന്റെ വാക്കുകള്‍.
നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന മലയന്‍കുഞ്ഞാണ് ഫഹദിന്റെ പുതിയ ചിത്രം. ഒരു സര്‍വൈവല്‍ ത്രില്ലറായാണ് മലയന്‍കുഞ്ഞ് ഒരുങ്ങുന്നത്. മഹേഷ് നാരായണന്റേതാണ് തിരക്കഥ. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. രണ്ടര വര്‍ഷത്തിന് ശേഷമാണ് ഫഹദ് നായകനായ ഒരു ചിത്രം തിയറ്ററില്‍ എത്തുന്നത്. ട്രാന്‍സ് ആണ് ഏറ്റവും ഒടുവില്‍ ഫഹദ് നായകനായി പുറത്തിറങ്ങിയ ചിത്രം.
Discussion about this post