സിനിമ നടിയായതിനാല്‍ വരുന്ന വിവാഹാലോചനകള്‍ എല്ലാം മുടങ്ങിപ്പോകുന്നുവെന്ന് ലക്ഷ്മി ശര്‍മയുടെ വെളിപ്പെടുത്തല്‍. തന്റെ പ്രായത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും ഇപ്പോള്‍ തനിക്ക് നല്ല വിവാഹ ആലോചനകള്‍ ഒന്നും തന്നെ വരുന്നില്ലെന്നും ലക്ഷ്മി ശര്‍മ്മ പറയുന്നു. 37 വയസ്സായി പ്രണയ വിവാഹത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും എന്നാല്‍ എല്ലാവരേയും പോലെ ഒരു കുടുംബമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ലക്ഷ്മി ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു.
2009 ല്‍ നിശ്ചയത്തിനു കുറച്ചു ദിവസം മുന്‍പ് വരന് പിന്മാറി ലക്ഷ്മിയുടെ വിവാഹം മുടങ്ങിയിരുന്നു. അതിനു ശേഷം നല്ല വിവാഹാലോചനകള്‍ ഒന്നും വന്നിട്ടില്ല. സിനിമാ നടിയെന്ന തന്റെ പ്രൊഫഷനാണ് അതിനു കാരണം എന്നാണ് താരം പറയുന്നത്.
പ്രണയ വിവാഹത്തില്‍ ലക്ഷ്മിക്ക് താത്പര്യമില്ല. തനിക്ക് പ്രായം കടന്നു പോവുകയാണെന്നും ഏതൊരു പെണ്ണിനേയും പോലെ ഒരു നല്ല കുടുംബ ജീവിതം താനും ആഗ്രഹിക്കുന്നുണ്ടെന്നും ലക്ഷ്മി ശര്‍മ്മ പറയുന്നു. അമ്മോ ഒക്കടോ തരികു തെലുങ്ക് ചിത്രത്തിലൂടെ 2000 ത്തിലായിരുന്നു ലക്ഷ്മി ശര്‍മയുടെ സിനിമാ പ്രവേശനം. മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെയാണ് ലക്ഷ്മി മലയാള സിനിമാ രംഗത്തേക്ക് പ്രവേശിച്ചത്.
Discussion about this post