നാലമ്പല ദര്‍ശനത്തിനായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കെഎസ്ആര്‍ടിസി. ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണ് യാത്ര ഒരുക്കുന്നത്. ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെയാണ് നാലമ്പല ദര്‍ശനത്തിന് വാഹന സൗകര്യം ഒരുക്കിയിരിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ 7 ഡിപ്പോകളില്‍ നിന്നായാണ് വാഹനം പുറപ്പെടുക. 17 ട്രിപ്പുകളാകും സംഘടിപ്പിക്കുക. അതില്‍ 9 ട്രിപ്പുകളുടെ ബുക്കിങ് ഇതിനകം പൂര്‍ത്തിയായി.
സാധാരണക്കാരായ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ കൂടുതല്‍ ട്രിപ്പുകള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കെഎസ്ആര്‍ടിസി. വിവിധ ഡിപ്പോകളിലെ കോ-ഓര്‍ഡിനേറ്റര്‍മാരായ ജീവനക്കാരുടെ സഹായത്തിലാണ് ഇത്തരം ട്രിപ്പുകള്‍ സംഘടിപ്പിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ ഏത് ഡിപ്പോയില്‍ നിന്നും ഗ്രൂപ്പ് ബുക്കിങ്ങിനോ, ബജറ്റ് സെല്‍ ടൂറിസവുമായി ബന്ധപ്പെട്ട മറ്റ് അന്വേഷണങ്ങള്‍ക്കോ വിളിക്കാം.. 9846475874
Discussion about this post