സിത്ര: നിയന്ത്രണം വിട്ട കാര്‍ കടലില്‍ വീണപ്പോള്‍ നീന്തി രക്ഷപ്പെട്ട മലയാളി കാറില്‍ നിന്നു സാധനങ്ങളെടുക്കാന്‍ തിരിച്ചു നീന്തുമ്പോള്‍ തിലമാലകളില്പ്പെട്ടു മരിച്ചു. പത്തനംതിട്ട സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണന് നായര്‍ (42) ആണു മരിച്ചത്. ബഹ്റൈനില്‍ ബിസിനസുകാരനാണ് ശ്രീജിത്ത്.
ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ശ്രീജിത്ത് യാത്ര ചെയ്ത കാര്‍ സിത്ര കോസ് വേയില്‍ നിയന്ത്രണം വിട്ടു കടലില്‍ വീഴുകയായിരുന്നു. എന്നാല്‍ ശ്രീജിത്ത് സാഹസികമയാി നീന്തി കരയ്ക്കെത്തി. എന്നാല്‍ പിന്നീട് കാറില്‍ നിന്നു ചില വിലപിടിപ്പുള്ള സാധനങ്ങള്‍ എടുക്കാനായി തിരികെ നീന്തുകയായിരുന്നു. ഇതിനിടെ വന്തിരമാലകളില്പ്പെട്ടു. പിന്നീടു രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹം കരക്കെത്തിച്ചു സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയിലേക്കു മാറ്റി.
ശ്രീജിത്തിന്റെ ഭാര്യ വിദ്യ ബഹ്റൈനില്‍ സ്കൂള്‍ അധ്യാപികയാണ്. മൂന്ന് മക്കളുണ്ട്.
Discussion about this post