സൂപ്പര്‍ഹിറ്റ് വെബ് സീരിസ് കരിക്കിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ വ്യക്തിയാണ് അനു കെ അനിയന്. താരം പുതിയ കാര്‍ വാങ്ങിയ വാര്‍ത്ത ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരിക്കുകയാണ്.
ചില സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോഴാണ് അറിയുന്നത് ആ സ്വപ്നങ്ങള്‍ക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന് എന്ന കുറിപ്പോടെയാണ് പുതിയ കാര്‍ വാങ്ങിയ വിവരം താരം പങ്കുവച്ചിട്ടുള്ളത്. കിയയുടെ ചെറു എസ്യുവി സോണറ്റാണ് അനുവിന്റെ ആദ്യ കാര്‍.
കരിക്കിന്റെ തേരാ പേരാ സീരിസിലെ ജോര്‍ജ് എന്ന കഥാപാത്രത്തിലൂടെയാണ് അനു കെ. അനിയന് മലയാളികള്‍ക്ക് പ്രിയങ്കരാനാകുന്നത്. 2019 ല്‍ അര്‍ജന്റീന ഫാന്‍സ് കോട്ടൂര്‍കടവ് എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്കു കടന്നുവന്നു. അതിനു ശേഷം സീരിസുകള്‍ പലതും വന്നുപൊയെങ്കിലും അനു മലയാളികള്‍ക്ക് ഇന്നും ജോര്‍ജാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.
Discussion about this post