കാസര്‍ഗോഡ്: ജാതകം ചേരാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിതോടെ യുവതി ജീവനൊടുക്കി. ചെമ്മനാട് സ്വദേശിനി മല്ലികയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ഇന്നലെയാണ് മരിച്ചത്.
ജാതകം ചേരാത്തതിനെ തുടര്‍ന്ന് പ്രണയത്തിലായിരുന്ന കുമ്പള സ്വദേശിയുമായുള്ള വിവാഹത്തിന് ബന്ധുക്കള്‍ തടസം നിന്നിരുന്നു. ഇതേ തുടര്‍ന്നാണ് മല്ലിക ജൂണ്‍ ഒന്നിന് വിഷം കഴിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബദിയടുക്കയിലെ ബന്ധു വീട്ടില്‍ സംസ്കരിച്ചു.
Discussion about this post