മുംബൈ: ബോളിവുഡിലെ താരദമ്പതികളായ രണ്‍ബീറും ദീപിക പദുക്കോണും വാങ്ങിയ അപ്പാര്‍ട്ട്മെന്റാണ് സിനിമലോകത്തെ വലിയ ചര്‍ച്ചാവിഷയം. മുംബൈയില്‍ വന്‍ തുക നല്കി ഒരു അപ്പാര്‍ട്മെന്റ് വാങ്ങിയിരിക്കുകയാണ് രണ്‍വീര്‍ സിംഗ്. മുംബൈ ബാന്ദ്രയില്‍ 119 കോടി മുടക്കിയാണ് രണ്‍വീര്‍ ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്.
പിതാവ് ജഗ്ജിത് സുന്ദര്‍ സിംഗ് ഭവാനിയുടെ കമ്പനിയായ ഓ ഫൈവ് ഓ മീഡിയയുമായി ചേര്‍ന്നാണ് ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്. കെട്ടിടത്തിന്റെ 17,18, 19 നിലകളിലായാണ് രണ്‍വീറിന്റെ അപ്പാര്‍ട്മെന്റ്. നടന് ഷാരൂഖ് ഖാന്റെ വീടായ മന്നത്തിനടുത്താണ് ഈ അപ്പാര്‍ട്മെന്റ്. 11,266 സ്ക്വയര്‍ ഫീറ്റിലാണ് വസതി. 1300 സ്വകയര്‍ ഫീറ്റ് മാത്രം ടെറസ് തന്നെയുണ്ട്. 2021 ല്‍ രണ്‍വീറും ദീപികയും ഒരുമിച്ച് അലിബാഗില്‍ 22 കോടി രൂപ മുടക്കി ഒരു ബംഗ്ലാവ് വാങ്ങിയിരുന്നു.
രോഹിത് ഷെട്ടി ഒരുക്കുന്ന സര്‍ക്കസ് ആണ് രണ്‍വീര്‍ സിംഗിന്റെ അടുത്ത ചിത്രം. സിംബയ്ക്ക് ശേഷം രോഹിത് ഷെട്ടിയും രണ്‍വീറും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ഒടുവില്‍ പുറത്തിറങ്ങിയ 83 നിരൂപക പ്രശംസ നേടിയെങ്കിലും ബോക്സ് ഓഫീസില്‍ വലിയ വിജയമായിരുന്നില്ല.
Discussion about this post