താരങ്ങള്‍ ശമ്പളം കുറയ്ക്കണം എന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെടുന്നതിനെ കുറിച്ച് നിര്‍മാതാവെന്ന നിലയില്‍ നടന് പൃഥ്വി രാജ് പ്രതികരിച്ചു.താരങ്ങളുടെ ശമ്പളം നിശ്ചയിക്കുന്നത് അവര്‍ തന്നെയാണ്. അവരെ വെച്ച് സിനിമയെടുക്കണോ വേണ്ടയെ എന്ന് തീരുമാനിക്കേണ്ടത് നിര്‍മാതാക്കളാണ്. സിനിമ വിജയിച്ചാല്‍ കൂടുതല്‍ ശമ്പളം ലഭിക്കും. ഇല്ലെങ്കില്‍ ശമ്പളത്തെ അത് ബാധിക്കും എന്നു കരുതുന്നതാണ് നല്ലത്. ഷൂട്ടിങ് സമയത്ത് തന്നെ പണം നല്‍കേണ്ട ബാധ്യത നിര്‍മാതാക്കള്‍ക്കില്ല എന്നും താരങ്ങളെ നിര്‍മാണത്തില്‍ പങ്കാളിയാക്കുന്നത് നല്ലതാണെന്നും നടന് പറഞ്ഞു. താന്‍ അതിജീവിതയ്ക്കൊപ്പമാണെന്ന് ഒരിക്കല്‍ കൂടി താരം ഉറപ്പിച്ചു പറഞ്ഞു. അതിജീവിത തന്റെ അടുത്ത സുഹൃത്താണ്. ഇന്നും അവര്‍ക്കൊപ്പമാണ്. നടിയില്‍നിന്ന് നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി. വിജയ്ബാബു വിഷയത്തില്‍ മാധ്യമങ്ങളിലൂടെ ഉള്ള അറിവേ ഉള്ളൂവെന്നും കൂട്ടിച്ചേര്‍ത്തു. സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന എമ്പുരാന്റെ സ്ക്രിപ്റ്റിന് കൈ കൊടുത്തതായും ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കുമെന്നും നടന് പറഞ്ഞു. കടുവയുടെ സംവിധായകന് ഷാജി കൈലാസ്, നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍, തിരക്കഥാകൃത്ത് ജിനു എബ്രഹാം മറ്റ് അണിയറപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post