തിരുവനന്തപുരം: സൂപ്പര്‍ താരങ്ങള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് മലയാള സിനിമയെ തകര്‍ക്കുമെന്ന ആരോപണത്തിനെതിരേ നടന് പൃഥ്വിരാജ് രംഗത്ത്. കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരെ വച്ച് സിനിമ ചെയ്യേണ്ടെന്ന് നിര്‍മാതാക്കള്‍ക്ക് തീരുമാനിക്കാം. അല്ലെങ്കില്‍ ഒരു പാതി പ്രതിഫലത്തിന് പകരം നിര്‍മാണത്തില്‍ അവരെ പങ്കാളിയാക്കെന്നും പൃഥ്വി പറഞ്ഞു.
രാവണ്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്കും ഐശ്വര്യ റായിക്കും ഒരേ പ്രതിഫലമല്ല ലഭിച്ചത്. എനിക്ക് കുറവാണ് ലഭിച്ചത്. താരമൂല്യമാണ് പ്രതിഫലം തീരുമാനിക്കുന്നത്. ഒരു നടന് അല്ലെങ്കില്‍ നടി അവരുടെ സാന്നിധ്യം സിനിമയ്ക്ക് എത്രത്തോളം ഗുണം ചെയ്യും എന്നതാണ് അവിടെ പരിഗണിക്കുന്നതെന്നും പൃഥ്വി വെളിപ്പെടുത്തി.
മലയാളത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി മഞ്ജു വാര്യരാണ്. മഞ്ജുവും ഒരു പുതുമുഖ നടനും ഒരുമിച്ചാണ് അഭിനയിക്കുന്നതെന്ന് മഞ്ജുവിനായിരിക്കും കൂടുതല്‍ പ്രതിഫലം നല്‍കുക. അല്ലെന്ന് പറയാനാകുമോയെന്നും പൃഥ്വിരാജ് ചോദിച്ചു.
Discussion about this post