പാലക്കാട്: മഹിളാ മോര്‍ച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറര്‍ ശരണ്യയുടെ ആത്മഹത്യയില്‍ ബിജെപി പ്രാദേശിക നേതാവിന് പങ്കെന്ന ആരോപണം ശക്തം. അഞ്ച് പേജുള്ള ശരണ്യയുടെ ആത്മഹത്യാ കുറിപ്പില്‍ ബിജെപി ബൂത്ത് പ്രസിഡന്റ് പ്രജീവിന്റെ പേരാണ് കണ്ടെത്തിയത്. തന്നെ പ്രജീബ് ഉപയോഗപ്പെടുത്തിയെന്നാണ് ആത്മഹത്യ കുറിപ്പില്‍ ഉള്ളത്.
ഞായറാഴ്ച്ചയാണ് ശരണ്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്ത കാലത്തായി ശരണ്യ പാര്‍ട്ടിയില്‍ വളരെ സജീവമായിരുന്നു. പ്രജീവിനെ ഉടന്‍ പോലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
തന്നെ പ്രജീവ് ഉപയോഗപ്പെടുത്തിയെന്ന് ശരണ്യ ആത്മഹത്യ കുറിപ്പില്‍ എഴുതി വെച്ചിട്ടുണ്ട്. ബിജെപി നേതൃത്വത്തിന് ഇക്കാര്യം വ്യക്തമാക്കി പരാതി നല്‍കിയിട്ടുണ്ടെന്നും നടപടി ഉടന്‍ പ്രതീക്ഷിക്കുന്നതായും ശരണ്യയുടെ കുടുംബം പറഞ്ഞു. പാലക്കാട് ബിജെപിക്ക് വലിയ പ്രതിസന്ധിയായി ശരണ്യയുടെ മരണം മാറുമെന്ന് ഉറപ്പാണ്.
Discussion about this post