കോഴഞ്ചേരി: മകളെ പീഡിപ്പിക്കാന്‍ കാമുകന് അവസരം ഒരുക്കി നല്കിയ അമ്മയും കാമുകനും പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത മകളെയാണ് കാമുകന് പീഡിപ്പിച്ചത്. അമ്മയും കേസിലെ ഒന്നാം പ്രതിയും അമ്മയുടെ കാമുകനുമായ റാന്നി പെരുനാട് കൊല്ലംപറമ്പില്‍ ഷിബു ദേവസ്യയുമാണ് (46) പിടിയിലായത്.
ഷിബു തിരുവല്ല കുറ്റൂരിലെ തന്റെ വാടകവീട്ടില്‍ എത്തിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അമ്മയുടെ സഹായത്തോടെയാണ് ഇതു നടന്നത്. ഒളിവില്‍ പോയ ഇവര്‍ ആലപ്പുഴ പൂച്ചാക്കല്‍ പ്രദേശത്ത് ഉണ്ടെന്നറിഞ്ഞ് ശനിയാഴ്ച രാത്രി അവിടെയെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരനടക്കം 3 പേരെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഭവത്തില്‍ 4 കേസുകളിലായി 5 പ്രതികളും പിടിയിലായി. അയിരൂര്‍ ഇടത്രമണ്‍ മഹേഷ് ഭവന് മഹേഷ് മോഹനന് (ഉണ്ണി -32), തടിയൂര്‍ കടയാര്‍ വെട്ടിത്തറ ജിജോ ഈശോ ഏബ്രഹാം (46), പെണ്‍കുട്ടിയുടെ അമ്മാവന് (49 ) എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.
ഇടയ്ക്കിടെ കുട്ടിയുടെ അമ്മ ഭര്‍ത്താവുമായി വഴക്കിട്ടു വീട്ടില്‍ നിന്നു മാറിനില്ക്കുന്നതു പതിവായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇതിനിടെ സ്വകാര്യ ബസിലെ ജീവനക്കാരനായ മഹേഷ്, കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു.
പിന്നീട് ജിജോയെയും കൂട്ടി പെണ്‍കുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കുട്ടിയുടെ പിതാവിന്റെ അമ്മ കണ്ടതോടേയാണു വിവരങ്ങള്‍ പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടു. കൗണ്‍സലിങ്ങിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്.
Discussion about this post