വൈറല്‍ വീഡിയോകളിലൂടെ പ്രശസ്തനായ ആളാണ് കാര്‍ത്തിക് ശങ്കര്‍. ഇയാളുടെ ഷോര്‍ട്ട് വീഡിയോകള്‍ മലയാളികള്‍ക്കിടയില്‍ വൈറലായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു തെലുങ്ക് സിനിമ സംവിധാനം ചെയ്യാനും അവസരം കിട്ടിയിരുന്നു. എന്നാലിപ്പോള്‍ ലഭിക്കുന്ന വാര്‍ത്ത അനുസരിച്ച് ഷൂട്ട് കഴിഞ്ഞ ഈ സിനിമയില്‍ നിന്ന് കാര്‍ത്തിക്കിനെ ഒഴിവാക്കിയെന്നതാണ്.
അച്ചു വൈദ്യന് എന്ന സിനിമാ ആസ്വാദകന് സിനിമാ പാരഡൈസോ ക്ലബ്ബില്‍ പങ്കു വച്ച കുറിപ്പിലാണ് ഇങ്ങനെ പറയുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം.
മലയാളികള്‍ക്ക് ഏറെ സുപരിചിതനായ ഒരു content creator ആണ് Kaarthik Shankar. ഒരുപാട് രസകരമായ content ഉമായി ആള് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കഴിഞ്ഞ കൊല്ലം ഒരു തെലുങ്ക് ചിത്രം സംവിധാനം ചെയ്യാന്‍ പോവുകയാണ് എന്ന് അനൗണ്‍സ് ചെയ്ത് അതിന്റെ പൂജയുടെ ചിത്രങ്ങളും followers നായി കാര്‍ത്തിക് പങ്ക് വച്ചിരുന്നു. കൂടാതെ കഥയും കാര്‍ത്തിക്കിന്റെ ആണെന്ന് പറഞ്ഞിരുന്നു. ഒരു തെലുങ്ക് പേജ് ളീഹഹീം ചെയ്യുന്ന കൊണ്ട് പലപ്പോഴായി പടത്തിന്റെ പാട്ടുകളും അല്ലറ ചില്ലറ അപ്ഡേറ്റുകളും കാണാറുണ്ടായിരുന്നു. കാര്‍ത്തിക് ശങ്കര്‍ എന്ന പേരായിരുന്നു അത് വരെ story and direction എന്ന് കാണിച്ചിരുന്നത്.
കഴിഞ്ഞ ഏപ്രില്‍ മാസത്തിനു ശേഷം ഡയറക്ടറുടെ സ്ഥാനത്ത് കാണാന്‍ കഴിഞ്ഞത് .. സിനിമയിലെ നായകന്റെ ഇതിന് മുന്‍പുള്ള പടത്തിന്റെ ഡയറക്ടറുടെ പേരാണ്. രണ്ടുപേരും വീണ്ടും ഒന്നിക്കുന്നു എന്ന memes and news Dw… പടത്തിന്റെ പേര് ഒരുമാതിരി പേരായത് കൊണ്ട് പറയുന്നില്ല.
ചിത്രത്തില്‍ നിന്ന് ഡയറക്ടറെ മാറ്റുന്നത് നമ്മള് ഇതിന് മുന്‍പ് കണ്ടിട്ടുണ്ട്. മാമംഗത്തില് നിന്ന് സജീവ് പിള്ളയെ മാറ്റിയപോഴും ഒരു ക്രെഡിറ്റ് എങ്കിലും നല്‍കിയിരുന്നു. ഇതിപ്പോ പുതിയ ചിത്രത്തിന്റെ ടീസര്‍ എത്തി പോസ്റ്റര്‍ എത്തി. അതില്‍ കഥ ആരുടെയാണ് എന്ന് എഴുതിയിട്ടില്ല.
വളരെ വലിയ ക്യാന്‍വാസില്‍ പടം ചെയ്യുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ പോയി നമ്മുടെ നാട്ടില്‍ നിന്ന് ഒരു content creator oru മുദ്ര പതിപ്പിക്കും എന്ന് ഓര്‍ത്ത് സന്തോഷം തോന്നിയിരുന്നു.
കാര്‍ത്തിക്കിന് എല്ലാ ഭാവുകങ്ങളും എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Discussion about this post