ദോഹ: ലോകകപ്പ് ഫുട്ബോള്‍ എന്നാല്‍ ആരാധകര്‍ക്ക് നാലുവര്‍ഷം കൂടുമ്പോഴുള്ള ആഘോഷമാണ്. ഇത്തരത്തില്‍ എല്ലാം മറന്ന് ആഘോഷിക്കാനാണ് ആരാധകരും സ്റ്റേഡിയത്തിലേക്ക് വരുന്നത്. എന്നാല്‍ ഇത്തവണ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന ഖത്തര്‍ ലോകകപ്പില്‍ ആരാധകര്‍ക്ക് കാര്യങ്ങള്‍ പന്തിയല്ല.
ഖത്തര്‍ ലോകകപ്പില്‍ മദ്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. സ്റ്റേഡിയത്തില്‍ എല്ലായിടത്തും മദ്യം ലഭ്യമാകില്ല. സ്റ്റേഡിയങ്ങളിലെ വിഐപി ലോഞ്ചുകളില്‍ ബിയര്‍, ഷാംപെയ്ന്‍ വൈന്‍ എന്നിവ നല്‍കുമെന്ന് ഫിഫ വെബ്സൈറ്റ് പറയുന്നു. മത്സരങ്ങള്‍ക്ക് മുമ്പും ശേഷവും വേദിക്ക് പുറത്തുള്ള സ്ഥലങ്ങളിലാണ് ബിയര്‍ വില്‍പ്പനക്കെത്തുക.
തിരഞ്ഞെടുത്ത ഫാന്‍ സോണുകളില്‍ രാത്രി വൈകി ഏതാനും മണിക്കൂറുകളോളം മാത്രമേ മദ്യം വില്‍ക്കുകയുള്ളൂവെന്ന് സംഘാടക സമിതിയുമായി ബന്ധപ്പെട്ട വൃത്തങ്ങളും അറിയിച്ചു. സ്റ്റേഡിയത്തിനും പുറത്തും മദ്യത്തിന് സമ്പൂര്‍ണ വിലക്കില്ലെന്ന് വ്യക്തമായിട്ടും സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുകയാണ്.
Discussion about this post