യാത്ര പോകാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. പക്ഷെ യാത്രാചെലവ് ആലോചിച്ചായിരിക്കും പലരും യാത്രകള്‍ ചെയ്യാന്‍ മടിക്കുന്നത്. എന്നാല്‍ യാത്രയുടെ മുഴുവന്‍ ചെലവും ആരെങ്കിലും ഏറ്റെടുത്താലോ? സംഭവം കൊള്ളാമല്ലേ?.. അങ്ങനെയൊരു ഭാഗ്യം ഒരു ഓസ്ട്രേലിയന്‍ കമ്പനിയിലെ ജീവനക്കാര്‍ക്ക് ലഭിച്ചിരിക്കുകയാണ്. കമ്പനിയിലെ മുഴുവന്‍ ജീവനക്കാരെയും ഇന്തോനേഷ്യയിലെ ബാലിയിലേക്ക് യാത്ര കൊണ്ടുപോയി കമ്പനു, അതും മുഴുവന്‍ ചെലവും ഏറ്റെടുത്ത്.
സിഡ്നി ആസ്ഥാനമായുള്ള മാര്‍ക്കറ്റിംഗ് സ്ഥാപനമായ സൂപ്പ് ഏജന്‍സിയാണ് ജീവനക്കാരെ രണ്ടാഴ്ചത്തേക്ക് ബാലിയിലേക്ക് കൊണ്ടുപോയത്. സംഭവം സോഷ്യല്‍മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. കമ്പനിയുടെ ബോസിനെ ‘ലോകത്തിലെ ഏറ്റവും മികച്ച ബോസ്’ എന്നാണ് സോഷ്യല്‍മീഡിയ പ്രശംസിക്കുന്നത്. ജീവനക്കാര്‍ എത്ര ഭാഗ്യവാന്മാരാണെന്നാണ് സോഷ്യല്‍മീഡിയയില്‍ പലരും കുറിക്കുന്നത്. കമ്പനിയുടെ ബോസിനെ ആളുകള്‍ വാനോളം പുകഴ്ത്തുകയും ചെയ്യുന്നുണ്ട്.
യാത്രയുടെ വീഡിയോ കമ്പനി പങ്കിട്ടുണ്ട്. വൈറല്‍ വീഡിയോയില്‍, ജീവനക്കാര്‍ ഹൈക്കിംഗിലേര്പ്പെടുന്ത്, ക്വാഡ് ബൈക്കിംഗ്, നീന്തുന്നത്, യോഗ ചെയ്യുന്നത്, ഭക്ഷണം കഴിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. ഇക്കഴിഞ്ഞ മെയിലായിരുന്നു യാത്ര.
View this post on Instagram
Discussion about this post