ഒരു നല്ല ജോലി കണ്ടെത്താനുള്ള ബുദ്ധിമുട്ട് ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. മിക്കവരും അനുഭവിച്ചിട്ടുള്ള കാര്യമായിരിക്കും അത്. ബയോഡാറ്റ അയച്ച് കാത്തിരുന്നാലും പല കമ്പനികളും വിളിക്കില്ല. അപ്പോള്‍ പിന്നെ എന്ത് ചെയ്യും. തൊഴിലുടമകളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ എന്തെങ്കിലും ചെയ്യുക തന്നെ.. അതാണ് ബംഗളൂരുവില്‍ അമന് ഖണ്ഡേല്‍വാള്‍ എന്ന യുവാവ് ചെയ്തത്. തന്റെ ബയോഡാറ്റ വളരെ വ്യത്യസ്തമായൊരു രീതിയില്‍ ചില കമ്പനികളിലെത്തിച്ചിരിക്കുകയാണ് അമന്.
സൊമാറ്റോ എക്സിക്യൂട്ടീവായി വേഷമിട്ട അമന് തന്റെ ബയോഡാറ്റ പൈനാപ്പിള്‍ പേസ്ട്രികളുടെ പെട്ടിയില്‍ ബംഗളൂരുവിലെ രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് കൈമാറിയത്. പെട്ടിയില്‍ ഒരു കുറിപ്പും വെച്ചു. അതില്‍ ഇങ്ങനെ കുറിച്ചു: ‘മിക്ക റെസ്യൂമുകളും ചവറ്റുകുട്ടയില്‍ അവസാനിക്കുന്നു. എന്നാല്‍ എന്റേത് നിങ്ങളുടെ വയറ്റില്‍.’ എന്ന്.
പൂനെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡെവലപ്മെന്റ് ആന്‍ഡ് റിസര്‍ച്ചില്‍ (ഐഎംഡിആര്‍) എംബിഎ പൂര്‍ത്തിയാക്കിയിട്ടുണ്ട് അമന്.
തന്റെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലിലേക്കുള്ള ലിങ്കും അമന് ട്വീറ്റ് ചെയ്തിട്ടുണ്ട്.
Dressed as a @zomato delivery boy I delivered my resume in a box of pastry.
Delivered it to a bunch of startups in Bengaluru.
Is this a @peakbengaluru moment.@zomato #resume pic.twitter.com/HOZM3TWYsE— Aman Khandelwal (@AmanKhandelwall) July 2, 2022
Discussion about this post