ചതുപ്പില്‍ കുടുങ്ങിയ വയോധികനെ രക്ഷിച്ച പൊലീസുകാരന് സോഷ്യല്‍മീഡിയയില്‍ പ്രശംസ. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ചതുപ്പില്‍ കുടുങ്ങിയ വൃദ്ധനെ പൊലീസ് കോണ്‍സ്റ്റബിളായ സന്ദേശ് കുമാര്‍ സാഹസികമായി ചുമലിലേറ്റിയാണ് പുറത്തെത്തിച്ചത്. സംഭവത്തിന്റെ വീഡിയോ പൊലീസ് പുറത്തുവിട്ടതോടെ സോഷ്യല്‍മീഡിയയില്‍ സന്ദേശ് കുമാറിന് അഭിനന്ദന പ്രവാഹമായിരുന്നു.
ആഗ്രയിലെ താജ്ഗഞ്ച് സ്വദേശിയായ ബ്രജേഷ് എന്ന 54കാരനാണ് ചതുപ്പില്‍ കുടുങ്ങിയത്. ചതുപ്പില്് പെട്ടുപോയ ഇയാളുടെ അടുത്തേക്ക് കയറിന്റെ സഹായത്തോടെയെത്തിയ സന്ദേശ് കുമാര്‍ എത്തിയത്. തുടര്‍ന്ന് അദ്ദേഹത്തെ ചുമലിലെടുക്കുകയായിരുന്നു. ഈ സമയം മറ്റ് ഉദ്യോഗസ്ഥര്‍ അവരെ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചടുപ്പിച്ചു.
പരിക്ക് പറ്റിയ വയോധികനെ ഉടന്‍ തന്നെ എത്മാദ്പൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റി.
‘Marshals of safety’
Saluting the courageous efforts of Constable Sandesh Kumar & team PS Barhan of @agrapolice who marshalled the available resources to pull out an old man helplessly trapped in a marshy land. #UPPCares pic.twitter.com/M24tWtBwfn
— UP POLICE (@Uppolice) July 3, 2022
Discussion about this post