ശരീര താപനില അറിയാന്‍ കഴിയുന്ന ഫീച്ചറുമായി ആപ്പിള്‍ 8 സ്മാര്‍ട് വാച്ച് സീരീസ്. ഉപയോക്താവിന് പനിയുണ്ടോ എന്നറിയാന്‍ വാച്ചില്‍ ടെംപറേച്ചര്‍ സെന്‍സര്‍ ഉണ്ടായിരിക്കുമെന്നാണ് ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ അനലിസ്റ്റായ ബ്ലൂംബെര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മാന്‍ പറയുന്നത്. കായിക വിനോദങ്ങളില്‍ പങ്കെടുക്കുന്നവരെ ലക്ഷ്യം വച്ചുള്ളതായിരിക്കും പുതിയ വാച്ച്.
ശരീര താപനില വര്‍ദ്ധനവ് നിരീക്ഷിക്കാന്‍ കഴിയുമെങ്കിലും ഇതിലെ റീഡിംഗ് കൃത്യമാകണമെന്നില്ല. എന്നാല്‍ അസാധാരണമായ വിധത്തില്‍ ശരീര താപനിലയില്‍ വ്യത്യാസം വന്നാല്‍ ഡോക്ടറുമായി ബന്ധപ്പെടാന്‍ ഇത് അവസരം നല്‍കും.
ഈ വര്‍ഷം പ്രതീക്ഷിക്കുന്ന ആപ്പിള്‍ വാച്ചിന്റെ പുതിയ SE പതിപ്പില്‍ ഈ ഫീച്ചര്‍ ഉണ്ടായിരിക്കില്ലെന്ന് സൂചനകളുണ്ട്. യഥാര്‍ത്ഥ Apple Watch SE-യ്ക്ക് ECG അല്ലെങ്കില്‍ രക്തത്തിലെ ഓക്സിജന്റെ അളവ് നിരീക്ഷിക്കാനുള്ള കഴിവ് ഇല്ല. ആപ്പിള്‍ വാച്ച് സീരീസ് 6, 7 എന്നിവയില്‍ ഇതുണ്ട്.
Discussion about this post