മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെ തന്റെ മണ്ഡലമായ വയനാട്ടില്‍ എത്തിയ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ജില്ലയില്‍ പര്യടനം തുടരുകയാണ്. പരിപാടികള്‍ക്കായുള്ള യാത്രകളില്‍ രാഹുലിനെ കാണാനായി സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണ് വഴിയരികിലും മറ്റും കാത്തുനിന്നത്. വണ്ടൂരിലേക്കുള്ള യാത്രക്കിടെ ഒരു കൊച്ചു പെണ്‍കുട്ടിയെ കണ്ടതിനെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ കുറിപ്പ് വൈറലാകുന്നു.
കുട്ടിയെ കണ്ട രാഹുല്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഡോര്‍ തുറന്ന് വാഹനത്തിനകത്തേക്ക ്കുട്ടിയെ കയറ്റിയ രാഹുല്‍ കുട്ടിക്ക് ചോക്ലേറ്റ് നല്കി. തുടര്‍ന്ന് ഒരു സെല്‍ഫിയുമെടുത്താണ് കുട്ടി ഫ്രണ്ടിനോട് യാത്ര പറഞ്ഞത്.
22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
In an atmosphere of fake scripted propaganda, candid moments like these of kindness and compassion is what the country needs. pic.twitter.com/H5YXKQd2Aa
— Congress (@INCIndia) July 2, 2022
Discussion about this post