തിരുവനന്തപുരം: തൈക്കാട് ഗെസ്റ്റ് ഹൗസില്‍ വച്ച് മാധ്യമങ്ങളെ കാണുന്നതിനിടെ പി.സി.ജോര്‍ജ് മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതായി പരാതി. പരാതിക്കാരിയുടെ പേര് പരസ്യമായി പറയുന്നത് ശരിയാണോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനാണ് പി.സി.ജോര്‍ജ് മോശമായി പ്രതികരിച്ചത്. പിന്നെ ആരുടെ പേര് പറയണം, നിങ്ങളുടെ പേര് പറയണോ? എന്നായിരുന്നു പി.സിയുടെ മറുചോദ്യം. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ ഒന്നടങ്കം പ്രതിഷേധിച്ചു.
അതേസമയം പരാതിക്കാരി തന്നോട് വൈരാഗ്യം തീര്‍ക്കുകയാണെന്ന് പി.സി.ജോര്‍ജ് ആവര്‍ത്തിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരെ സിബിഐയ്ക്ക് കളളമൊഴി നല്‍കാത്തതാണ് വൈരാഗ്യത്തിനു കാരണമെന്നും ജോര്‍ജ് പറഞ്ഞു.
Discussion about this post